മല്‍സ്യമേഖലയിലെ പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരം കാണും: മന്ത്രി സജി ചെറിയാന്‍
മട്ടാഞ്ചേരി > മല്സ്യമേഖലയിലെ പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരം കാണുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് പറഞ്ഞു. കൊച്ചി രൂപത ആസ്ഥാനത്ത് കൊച്ചി ബിഷപ്പും, ലത്തീന് സഭാ മേലദ്ധക്ഷ്യനുമായ ഡോ ജോസഫ് കരിയിലുമായി ചര്ച്ചയെ തുടര്ന്നാണ് മന്ത്രി പ്രതികരിച്ചത്.
മുഖ്യമന്ത്രിയടക്കം ഇടപ്പെട്ട് കൂട്ടായ നടപടിയാണ് നടക്കുന്നത്. ചെല്ലാനത്ത് നിലനില്ക്കുന്ന പ്രശ്നങ്ങള് ചര്ച്ച ചെയ്യും. ചില സാങ്കേതിക കാരണങ്ങളാല് സര്ക്കാര് തീരുമാനിച്ച ചില പ്രവ്യത്തികള് നടക്കാതെ പോയി. ഇത് എങ്ങനെ അടിയന്തിരമായി നടത്താം എന്നതടക്കമുള്ള കാര്യങ്ങള് എറണാകുളത്തെ മന്ത്രി പി രാജീവുമായി ആലോചിച്ച് തുടര് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ചെല്ലാനത്തെ പ്രശ്നത്തിന് ഉടന് നടപടി വേണമെന്ന് ബിഷപ്പ് ഡോ ജോസഫ് കരിയില് പറഞ്ഞു. കൂടിക്കാഴ്ചയില് കെ ആര് എല് സി സി ഡെപ്യൂട്ടി സെക്രട്ടറി ജനറല് ഫാ തോമസ് തറയില്, കെ ആര് എല് സി സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കൊച്ചി രൂപത പി ആര് ഒ ഫാ ഡോ ജോണി സേവ്യര് പുതുക്കാട്ട് എന്നിവരും ഉണ്ടായി.
Credits Kerala || Deshabhimani Online News https://ift.tt/3facBym
Comments