കേന്ദ്രനയം പൗരന്മാരുടെ ആരോഗ്യ അവകാശത്തിന്‌ ദോഷകരം; വാക്‌സിൻ നയം തിരുത്തണം : സുപ്രീംകോടതി


ന്യൂഡൽഹി
കേന്ദ്രത്തിന്റെ കോവിഡ് വാക്സിൻ നയം പ്രഥമദൃഷ്ട്യാ പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തിന് ദോഷകരമാണെന്നും അത് പുനഃപരിശോധിക്കണമെന്നും സുപ്രീംകോടതി. ഭരണഘടന 21–-ാം അനുച്ഛേദം എല്ലാ പൗരന്മാർക്കും ജീവിക്കാനുള്ള അവകാശം വാഗ്ദാനം ചെയ്യുന്നുണ്ട്. അതുപോലെ 14–-ാം അനുച്ഛേദം തുല്യതയ്ക്കുള്ള അവകാശവും ഉറപ്പുനൽകുന്നു. പൊതുജനങ്ങളുടെ ആllരോഗ്യത്തിനുള്ള അവകാശം ഈ രണ്ട് അനുച്ഛേദങ്ങളിൽനിന്ന് ഉണ്ടാകുന്നതാണ്. അതുകൊണ്ട്, 14, 21 അനുച്ഛേദങ്ങൾ വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുമായി ഒത്തുപോകുന്ന രീതിയിൽ വാക്സിൻ നയം പുനഃപരിശോധിക്കണം–- ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.

കമ്പനികളുമായി വിലപേശി സംസ്ഥാനങ്ങൾ വാക്സിൻ സംഭരിക്കണമെന്ന നിർദേശത്തിന്റെ യുക്തി കോടതി ചോദ്യം ചെയ്തു. ‘ ഈ സമ്പ്രദായം 18 –-45 വയസ്സിലുള്ള ജനങ്ങളുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ദോഷകരമായി ബാധിക്കും. അവശജനവിഭാഗങ്ങൾക്ക് വാക്സിൻ അപ്രാപ്യമാകും’–- കോടതി ചൂണ്ടിക്കാണിച്ചു. വാക്സിൻ പൊതുമുതലാണെന്നും അതിൽ എല്ലാവർക്കും തുല്യഅവകാശമാണുള്ളതെന്നും കോടതി ആവർത്തിച്ചു.

കേന്ദ്രം എല്ലാ വാക്സിനും സംഭരിച്ചശേഷം സംസ്ഥാനങ്ങൾക്ക് കൃത്യമായി വിതരണം ചെയ്യുന്നതാകും ഉചിതമെന്നും നിർദേശിച്ചു. ‘നിലവിലെ നയത്തിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് തീർപ്പ് കൽപ്പിക്കുന്നില്ല. എന്നാൽ, ആ നയം ആരോഗ്യത്തിനുള്ള അവകാശത്തെ ദോഷകരമായി ബാധിക്കും’–- കോടതി നിരീക്ഷിച്ചു. കമ്പനികൾക്ക് നൽകിയ സാമ്പത്തികസഹായത്തെക്കുറിച്ച് വിശദീകരിക്കാനും കോടതി നിർദേശിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3vCu7Rl

Comments

Archive

Contact Form

Send