ബിജെപി കുഴല്‍പ്പണ കൊള്ള: ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സലീം മടവൂര് ഹൈക്കോടതിയില് ഹര്ജി നല്‍കി
കോഴിക്കോട്> ബിജെപിയുടെ കൊടകര കുഴല്പ്പണ കൊള്ള എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക്താന്ത്രിക് യുവജനതാദള് ദേശീയ പ്രസിഡന്റ് സലീം മടവൂര് ഹൈക്കോടതിയില് ഹര്ജി നല്കി .
അന്തര് സംസ്ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താന് എന്ഫോഴ്സ്മെന്റ് അന്വേഷണം ആവശ്യമാണ്. പരാതി നല്കി ഒരു മാസമായിട്ടും നടപടിയെടുത്തില്ലെന്ന് ഹൈക്കോടതിയില് നല്കിയ ഹര്ജിയില് വ്യക്തമാക്കി.
മൂന്നര കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് ബിജെപിക്ക് നേരിട്ട് ബന്ധമുള്ളതാണെന്നും തെരഞ്ഞെടുപ്പ് പ്രവര്ത്തനത്തിനായി ബിജെപി നേതൃത്വത്തില് കൊണ്ടു വന്നതാണെന്നും ഹര്ജിയി പറയുന്നു. കള്ളപ്പണം അന്വേഷിക്കാന് ചുമതലപ്പെട്ട ഇ ഡി അന്വേഷണത്തിന് മടിക്കുന്നത് ദുരൂഹമാണെന്നും ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് നിര്ദേശിക്കണമെന്നും അഗസ്റ്റിന് ആന്റ് നിമോദ് എന്റര്പ്രൈസസ് മുഖേന നല്കിയ ഹര്ജിയില് ആവശ്യപ്പെട്ടു.
Credits Kerala || Deshabhimani Online News https://ift.tt/3i7eNZA
Comments