മുതലക്കണ്ണീർ വേണ്ട, രാജിവയ്ക്കൂ ; മോഡിയോട് മന്‍മോഹന്‍സിങ്‌



ന്യൂഡൽഹി
വാക്സിൻ ക്ഷാമത്തിലടക്കം എന്തെങ്കിലും ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സാധിക്കുന്നില്ലെങ്കില് രാജിവച്ചൊഴിയുകയാണ് വേണ്ടതെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. മരിച്ചവരെക്കുറിച്ച് പറഞ്ഞ് മോഡി കണ്ണീര്പൊഴിച്ചതിനെ മന്മോഹന് ട്വീറ്റില് പരിഹസിച്ചു. മുതലക്കണ്ണീർ എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ്.

മഹാമാരി ഒരുപാട് രാജ്യങ്ങളെ ബാധിച്ചു. കനേഡിയൻ പ്രധാനമന്ത്രി കരഞ്ഞില്ല. യുഎസ് പ്രസിഡന്റ് കരഞ്ഞില്ല. ഇറ്റാലിയൻ പ്രധാനമന്ത്രി കരഞ്ഞില്ല. യുകെ പ്രധാനമന്ത്രി കരഞ്ഞില്ല. എന്തുകൊണ്ട് മോഡി കരഞ്ഞു. ഒരു നേതാവെന്ന നിലയിൽ അദ്ദേഹം പരാജയപ്പെട്ടു. ഇന്ത്യക്ക് വാക്സിനാണ് വേണ്ടത്. താങ്കളുടെ കണ്ണീരല്ല. എന്തെങ്കിലും ചെയ്യൂ. അല്ലെങ്കിൽ രാജിവയ്ക്കൂ–-

മൻമോഹൻ കുറിച്ചു.

ജോ ബൈഡൻ പൊരുതിയെന്നും ട്രൂഡോ നല്ല മേൽനോട്ടം വഹിച്ചെന്നും പുടിൻ സ്ഥിതി കൈകാര്യം ചെയ്തെന്നും മോഡി കരഞ്ഞെന്നും പരാമർശിക്കുന്ന ചിത്രത്തോടുകൂടിയ മീമും അദ്ദേഹം പങ്കുവച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3wsj7Gv

Comments

Archive

Contact Form

Send