നേമത്തെ അക്കൗണ്ടും ക്ലോസ് ചെയ്‌തു; നിലംതൊടാതെ ബിജെപി
തിരുവനന്തപുരം > "നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും, എല്ഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പില് നേടിയതിനേക്കാള് കൂടുതല് സീറ്റുകള് നേടും'- തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ അച്ചട്ടായി. കേരളത്തിൽ ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമം എൽഡിഎഫ് തിരിച്ചുപിടിച്ചു. എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരനെ ----- വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥിയായ വി ശിവൻകുട്ടി തോൽപ്പിച്ചത്. യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ മൂന്നാംസ്ഥാനത്തായി.
2016 ൽ ബിജെപിയുടെ മുതിർന്ന നേതാവായ ഒ രാജഗോപാൽ 8671 വോട്ടുകൾക്കാണ് നേമത്തുനിന്ന് വിജയിച്ചത്. യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് ലഭിച്ചപ്പോഴാണ് ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത്. കോൺഗ്രസ് - ബിജെപി കൂട്ടുകെട്ട് പരസ്യമായിരുന്ന മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വി സുരേന്ദ്രൻപിള്ളയ്ക്ക് 13,860 വോട്ടാണ് ആകെ കിട്ടിയത്.
കഴിഞ്ഞ നിയമസഭ, ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി ലീഡ് ചെയ്ത മണ്ഡലമാണ് നേമം. മുതിര്ന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് നേമം അടക്കം മൂന്ന് സീറ്റിലായിരുന്നു ബിജെപി വോട്ടെണ്ണി തുടങ്ങിയത് മുതൽ മുന്നിലുണ്ടായിരുന്നത്. തൃശ്ശൂരിൽ മുന്നിലുണ്ടായിരുന്ന നടനും എംപിയുമായ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രൻ വിജയിച്ചു പാലക്കാട് വോട്ടെണ്ണലിന്റെ തുടക്കംമുതൽ എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരൻ മുന്നിലായിരുന്നെങ്കിലും അവസാന റൗണ്ടുകളിൽ ഷാഫി പറമ്പിൽ മുന്നിലെത്തി.
Credits Kerala || Deshabhimani Online News https://ift.tt/2Sa7iG7
Comments