രാജ്യത്ത് കോവിഡ് മരണം മൂന്നു ലക്ഷത്തിലേക്ക്
ന്യൂഡൽഹി
രാജ്യത്ത് 24 മണിക്കൂറിനിടെ 4194 കോവിഡ് മരണം. ഒരാഴ്ചയില്‍ ആറുദിവസവും മരണം നാലായിരം കടന്നു. ആകെ മരണം മൂന്നു ലക്ഷത്തോടടുത്തു. മരണം ഇതിലധികമുള്ളത് അമേരിക്കയിലും ബ്രസീലിലും മാത്രം. പുതിയ രോഗികള്‍ 257299, രോഗസ്ഥിരീകരണ നിരക്ക് 12.45 ശതമാനം. ആകെ രോഗസംഖ്യ 2.64 കോടി. ചികിത്സയിലുള്ളത് 29.23 ലക്ഷം പേര്.
മഹാരാഷ്ട്രയിൽ പ്രതിദിന മരണം വീണ്ടും ആയിരം കടന്നു(1263). തമിഴ്നാട്–- 467, കർണാടക–- 353, ഡൽഹി–- 252, യുപി–- 172, പഞ്ചാബ്–- 172, ബംഗാൾ–- 159, രാജസ്ഥാൻ–- 124, ഉത്തരാഖണ്ഡ്–- 116, ഹരിയാന–- 112, ആന്ധ്ര–- 104 മരണം. പ്രതിദിന രോഗസംഖ്യ കൂടുതല്‍ തമിഴ്നാട്ടില്‍–- 36184. കർണാടക–- 32218, മഹാരാഷ്ട്ര–- 29644, ആന്ധ്ര–- 20937, ബംഗാൾ–- 19847.
Credits National || Deshabhimani Online News https://ift.tt/2SijLYq
Comments