ശാസ്താംകോട്ടയിലെ കുരങ്ങന്മാര്‍ പട്ടിണിയായില്ല; കരുതലായി വീണ്ടും ഡിവൈഎഫ്‌ഐ
ശാസ്താംകോട്ട > സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ പട്ടിണിയിലായ ശാസ്താംകോട്ടയിലെ കുരങ്ങന്മാര്ക്ക് ഭക്ഷണമെത്തിച്ച് ഡിവൈഎഫ്ഐ. കഴിഞ്ഞ ലോക്ക്ഡൗണ് കാലത്തും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം ഡിവൈഎഫ്ഐ കുന്നത്തൂര് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില് ഇവിടുത്തെ കുരങ്ങന്മാര്ക്ക് ഭക്ഷണവിതരണം നടത്തിയിരുന്നു.
വാനരന്മാര്ക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമായ ചോറും പയറും കടലയും ചേര്ത്ത് വറ്റിച്ചതും ഫലവര്ഗ്ഗങ്ങളുമാണ് നല്കുന്നത്. ലോക്ക്ഡൗണ് അവസാനിക്കുന്നതുവരെ ഇത് തുടരാനാണ് ഡിവൈഎഫ്ഐ തീരുമാനം.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് ആര് അരുണ്ബാബു, ബ്ലോക്ക് സെക്രട്ടറി കെ സുധീഷ്, പ്രസിഡന്റ് ജി രാജേഷ്, ട്രഷര് സന്തോഷ് എസ് വലിയപാടം, ആര് ബി രജികൃഷ്ണ, ശ്യംകൃഷ്ണന്, സനല് കാര്ത്തികേയന് എന്നിവരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച്ച ഭക്ഷണവിതരണം നടത്തിയത്. കുന്നത്തൂര് ബ്ലോക്ക് കമ്മിറ്റിയ്ക്ക് കീഴിലെ ഓരോ മേഖല കമ്മിറ്റികളാണ് ഓരോ ദിവസും ഭക്ഷണം എത്തിച്ചു നല്കുക.
Credits Kerala || Deshabhimani Online News https://ift.tt/3nYHx7s
Comments