കവിയും കോളമിസ്‌റ്റും 
ഇപ്പോൾ ചീഫ്‌ വിപ്പും


കാഞ്ഞിരപ്പള്ളിയിൽനിന്ന് ഹാട്രിക് വിജയംനേടിയ ഡോ.എൻ ജയരാജ് (65) കവിയും ലേഖകനും കോളമിസ്റ്റുമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കേരള സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടിയ ഇദ്ദേഹം 25 വർഷം കേരള, കോഴിക്കോട്, എംജി സർവകലാശാലകളിലെ വിവിധ എൻഎസ്എസ് കോളേജുകളിൽ ഇക്കണോമിക്സ് അധ്യാപകനായിരുന്നു. കോട്ടയം കറുകച്ചാൽ ചമ്പക്കര സ്വദേശിയാണ്.

മുൻമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന അന്തരിച്ച പ്രൊഫ.കെ നാരായണകുറുപ്പിന്റെയും കെ ലീലാദേവിയുടെയും മകൻ. 2006ൽ വാഴൂരിൽനിന്ന് ആദ്യമായി സഭയിലെത്തി. 2011ലും 2016ലും കാഞ്ഞിരപ്പള്ളിയിൽനിന്നും. ഭാര്യ ഗീത. മകൾ പാർവതി.




Credits Kerala || Deshabhimani ​Online ​News https://ift.tt/3whQXy4

Comments

Archive

Contact Form

Send