കോവിഡില്‍ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കായി പ്രത്യേക പദ്ധതി; ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മൂന്നുലക്ഷം രൂപ കുട്ടികള്ക്ക് ഒറ്റത്തവണയായി നല്കും. 18 വയസ്സുവരെ 2000 രൂപ മാസംതോറും നല്കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്ക്കാര് ഏറ്റെടുക്കാന് തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് അറിയിച്ചു.

പ്ലസ് വണ് പരീക്ഷ ഓണാവധിക്കടുത്ത സമയത്ത് നടത്താന് ക്രമീകരണം ഒരുക്കാന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്ദേശം നല്കിയതായും മുഖ്യമന്ത്രി അറിയിച്ചു. എസ്എസ്എല്സി, ഹയര് സെക്കന്ഡറി, വൊക്കേഷണല് ഹയര് സെക്കന്ററി മൂല്യനിര്ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകര് കോവിഡ് ഡ്യൂട്ടിയില് നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില് കോവിഡ് ഡ്യൂട്ടിയില്നിന്നും ഒഴിവാക്കും. ഓണ്ലൈന് അഡൈ്വസിന്റെ വേഗത വര്ധിപ്പിക്കണമെന്ന് പിഎസ്സിയോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fKc2ui

Comments

Archive

Contact Form

Send