മണിക് സര്‍കാരിനുനേരെ സംഘപരിവാര്‍ ആക്രമണം
അഗര്ത്തല > സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്ക്കാരിന് നേരെ സംഘപരിവാര് ആക്രമണം. സംഘപരിവാര് സിപിഐ എമ്മിന് നേരെ ആക്രമണമഴിച്ചുവിട്ട ത്രിപുരയിലെ ശാന്തി ബസാര് സന്ദര്ശിക്കവെയാണ് പ്രതിപക്ഷ നേതാവ് കൂടിയായ സഖാവ് മണിക് സര്ക്കാരും പ്രതിപക്ഷ ഉപനേതാവായ സഖാവ് ബാദല് ചൗധരിയും ആക്രമിക്കപ്പെട്ടത്.
കാള് മാര്ക്സിന്റെ ജന്മവാര്ഷികം ആചരിച്ച മെയ് അഞ്ചിന് സിപിഐ എം പ്രവര്ത്തകരുടെ വീടുകള് സംഘപരിവാര് ആക്രമിച്ചിരുന്നു. അക്രമസംഭവങ്ങളില് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കുറ്റവാളികളെ ഉടന് അറസ്റ്റ് ചെയ്യണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
Credits National || Deshabhimani Online News https://ift.tt/3f7tGb5
Comments