കരുതലിന്റെ കരുത്താകാൻ കോവിഡ് ബ്രിഗേഡിൽ അണിചേരാം
തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ്- അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കോവിഡ് ബ്രിഗേഡ് വീണ്ടും ശക്തിപ്പെടുത്തിവരുന്നു. ഓരോ ജില്ലയിലും രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും അധികമായി കിടക്കകൾ സജ്ജമാക്കുകയാണ്. അതിനാൽ കൂടുതൽ എംബിബിഎസ് ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സേവനം ആവശ്യമാണ്.
വൈറസ് വ്യാപനം കുറച്ചുകൊണ്ടുവരുന്നതോടൊപ്പം ആരോഗ്യ സംവിധാനങ്ങളും മനുഷ്യ വിഭവശേഷിയും വർധിപ്പിക്കേണ്ടതുണ്ട്. താൽപ്പര്യമുള്ളവർ https://ift.tt/349dKz5 എന്ന പോർട്ടൽ വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം.
ഇതുവരെ 59,626 പേരാണ് കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തത്. മോഡേൺ മെഡിസിൻ, ആയുർവേദ, ഡെൻഡൽ, ഹോമിയോ ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എംഎസ്ഡബ്ല്യു, എംബിഎ, എംഎസ്സി, എംഎച്ച്എ ബിരുദധാരികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും കോവിഡ് ബ്രിഗേഡെന്ന സാമൂഹ്യസേനയിൽ ചേരാം.
Credits Kerala || Deshabhimani Online News https://ift.tt/2R2FgfB
Comments