വട്ടക്കായലിൽ ചൂണ്ടയിടാൻ പോയ യുവാക്കളുടെ വള്ളം മറിഞ്ഞു;ഒരാളെ കാണാതായി


കരുനാഗപ്പള്ളി > കരുനാഗപ്പള്ളി വട്ടക്കായലിൽ വള്ളത്തിൽ ചൂണ്ടയിടാൻ മൂന്നു യുവാക്കൾ പോയ വള്ളം മുങ്ങി ഒരാളെ കാണാതായി.രണ്ടു പേർ നീന്തി രക്ഷപ്പെട്ടു.

കരുനാഗപ്പള്ളി,മരുതൂർക്കുളങ്ങര തെക്ക്, മംഗലത്ത് സുധിനെ (23) ആണ് കാണാതായത്. മരുതൂർക്കുളങ്ങര തെക്ക്, മണ്ണേൽ,ഹരികൃഷ്ണൻ (23), പീടികചിറയിൽ ശിവശങ്കർ (22) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞതോടെ മൂന്നുപേരും നീന്തി രക്ഷപെടാൻ ശ്രമിച്ചു.ഇതിനിടെ ഒരാളെ കാണാതാവുകയായിരുന്നു. മറ്റുള്ളവരെ സഹായത്തോടെ രണ്ടു പേരെ കന്നിട്ടകടവിനു സമീപം കരയിലെത്തിക്കുകയായിരുന്നു. സുധിൻ സുരേന്ദ്രൻ ,ഉഷ ദമ്പതികളുടെ മകനാണ്.സഹോദരൻ: സുബിൻ



Credits Kerala || Deshabhimani ​Online ​News https://ift.tt/3hnb2Pg

Comments

Archive

Contact Form

Send