ഡൽഹിയിൽ ലോക്‌ഡൗൺ ഒരാഴ്ച കൂടി നീട്ടി; നേട്ടം നഷ്‌ടപ്പെടുത്താൻ ഒരുക്കമല്ലെന്ന് കെജ്‌രിവാൾ
ന്യൂഡൽഹി > ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് താഴെ എത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ലോക്ഡൗണിലുടെ നല്ല മാറ്റമാണ് നഗരത്തിൽ കാണുന്നത്. കോവിഡ് കേസുകൾ കുറയുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് ഉണ്ടാക്കിയ നേട്ടം നഷ്ടപ്പെടുത്താൻ ഞങ്ങൾ ഒരുക്കമല്ല. അതിനാൽ ഒരാഴ്ചത്തേക്കു കൂടി ലോക്ഡൗൺ നീട്ടുകയാണ്.’– അരവിന്ദ് കേജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. നാളെ അവസാനിക്കേണ്ടിയിരുന്ന ലോക്ഡൗൺ അടുത്ത തിങ്കൾ വരെയാണ് നീട്ടിയത്.
Credits National || Deshabhimani Online News https://ift.tt/3w72SyA
Comments