ലീഗിനാകെ അപചയം; അടിമുടി അഴിച്ചുപണി വേണമെന്ന്‌ കെഎംസിസി

കോഴിക്കോട് > മുസ്ലിംലീഗ് നേരിടുന്നത് പരാജയം മാത്രമല്ല അടിമുടി അപചയമാണെന്ന് കെഎംസിസി നേതൃത്വം. പാർടി നേതൃത്വം മുതൽ താഴേത്തട്ടുവരെ അഴിച്ചുപണിയണം. കമ്പനി സിഇഒക്ക് കീഴിൽ ജോലിചെയ്യുന്ന തൊഴിലാളികളല്ല അനുയായികളെന്ന് ലീഗ് നേതൃത്വം തിരിച്ചറിയണമെന്നും പ്രമുഖ പോഷക സംഘടനയായ കെഎംസിസി ആവശ്യപ്പെടുന്നു.

പദേശകസമിതി മുതൽ നേതൃതല വീതംവെപ്പാണ് ലീഗിൽ നടക്കുന്നതെന്നും ആരോപിച്ചു. കെഎംസിസി യുഎഇ ഘടകം പ്രസിഡന്റ് ഡോ. പുത്തുർ റഹ്മാനാണ് ലീഗ് നേതൃത്വത്തിനെതിരേ നിശിതമായ കുറ്റപത്രം നിരത്തിയത്. സാധാരണക്കാരായ പാർടി പ്രവർത്തകരുടെ മനസ്സറിഞ്ഞ് നയരൂപീകരണം നടത്തുന്നതിൽ പാർടി പരാജയപ്പെട്ടതായി റഹ്മാൻ സമസ്ത മുഖപത്രം ‘സുപ്രഭാത’ത്തിലെഴുതിയ‘താഴേത്തട്ടിലിറങ്ങാൻ സുവർണാവസരം’ എന്ന ലേഖനത്തിൽ പറയുന്നു. മുഖം മിനുക്കലുകൊണ്ട് കാര്യമില്ല. സാധാരണ ലീഗുകാർക്ക് ഉൾക്കൊള്ളാനാവാത്തതും ബന്ധമില്ലാത്തതുമായ തലത്തിലാണിന്ന് പാർടി. സംസ്ഥാന, -ജില്ലാ, മണ്ഡലം കമ്മിറ്റികളെല്ലാം മാറേണ്ടതുണ്ട്. കമ്മിറ്റികളിൽ ജനങ്ങളുമായി ഇടപഴകുന്ന നേതാക്കൾ ഭാരവാഹികളാവണം. സമ്പന്നരെയും പ്രമുഖരെയും മാറ്റി വർക്കിങ് കമ്മിറ്റിയും കൗൺസിലും സാധാരണ പ്രവർത്തകർക്കുള്ള ഇടമാക്കണം. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ അന്തിമ ലിസ്റ്റ് തയാറാക്കുമ്പോൾ സീറ്റുകൾ വീതംവച്ചെടുക്കുകയും ബാക്കി പുറത്തുകൊടുക്കുകയും ചെയ്യുന്ന ഉന്നതാധികാര കമ്മിറ്റിയെ പ്രവർത്തകർ അശ്ലീലമായാണ് കാണുന്നത്. കോണി നോക്കി വോട്ടു ചെയ്യുന്ന നിഷ്കളങ്കരായ ഉമ്മമാരുടെ കാലം അവസാനിക്കുകയാണെന്ന് നേതൃത്വം തിരിച്ചറിയണമെന്നും കെഎംസിസി നേതാവ് ലേഖനത്തിൽ മുന്നറിയിപ്പുനൽകുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3eYLchN

Comments

Archive

Contact Form

Send