ആരോഗ്യനില വഷളായി; ബുദ്ധദേബ് ഭട്ടാചാര്യ ഐസിയുവിൽ

കൊൽക്കത്ത > മുതിർന്ന സിപിഐ എം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ(77) കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞയാഴ്ച കോവിഡ് ബാധിച്ച അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജൻ അളവ് താഴ്ന്നതോടെ ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച പകൽ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതര ശ്വാസകോശ രോഗമുള്ളതിനാൽ മറ്റ് പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

മെയ് 18നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഭാര്യ മീര ഭട്ടാചാര്യയെ കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗമുക്തയായതോടെ തിങ്കളാഴ്ച വീട്ടിലെത്തി.



Credits National || Deshabhimani ​Online ​News https://ift.tt/3vn0nYT

Comments

Archive

Contact Form

Send