ലോക്ക്ഡൗൺ രണ്ടാംദിനം ; പുറത്തിറങ്ങാതെ കേരളം ; നിയന്ത്രണങ്ങളോട്‌ സഹകരിച്ച്‌ ജനങ്ങൾ


തിരുവനന്തപുരം
ലോക്ഡൗൺ രണ്ടാംദിനമായ ഞായറാഴ്ച നിയന്ത്രണങ്ങളോട് കൂടുതൽ സഹകരിച്ച് ജനങ്ങൾ. പൊലീസ് പരിശോധന കർശനമാക്കിയതും ഞായറാഴ്ചയായതിനാലും ജനങ്ങൾ വീട്ടിലിരുന്നു. അവശ്യസർവീസുകളും അത്യാവശ്യക്കാരുമാണ് പുറത്തിറങ്ങിയത്. തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രികർക്ക് പൊലീസ് പാസ് നിർബന്ധമാക്കി.

വളരെ അത്യാവശ്യത്തിന് പുറത്തിറങ്ങിയവരിൽ ഭൂരിഭാഗവും രേഖകളും സാക്ഷ്യപത്രവും കരുതി. ജില്ലാ അതിർത്തികളിലും കർശന പരിശോധനയുണ്ടായി. നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച 3065 പേർക്കെതിരെ കേസെടുത്തു. 1440 പേരെ അറസ്റ്റ് ചെയ്തു. 1087 വാഹനം പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 12,996 കേസ് റിപ്പോർട്ട് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് 22 കേസെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3o2N5hB

Comments

Archive

Contact Form

Send