കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടം; ഹോട്ടൽ തകർന്നു
കണ്ണൂര്> പുതിയതെരു ചിറക്കല് ധനരാജ് തീയറ്ററിന് സമീപം ടാങ്കര് ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം. ടാങ്കറില് ഗ്യാസ് ഇല്ലാത്തതിനാല് വന് ദുരന്തം ഒഴിവായി. ചൊവ്വാഴ്ച പുലര്ച്ചെയായിരുന്നു സംഭവം.
ചേളാരിയില് നിന്നും മംഗലാപുരത്തേക്ക് ഗ്യാസ് നിറക്കാനായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്പ്പെട്ടത്. തീയേറ്ററിന് മുന്നിലെ തലശേരി ഹോട്ടലിലേക്ക് പാഞ്ഞുകയറിയ ലോറി കട പൂര്ണമായും തകര്ത്തു.
കഴിഞ്ഞ ദിവസം മേലെചൊവ്വയിലും ടാങ്കര് ലോറി അപകടത്തില്പ്പെട്ടിരുന്നു. ദിവസങ്ങള്ക്ക് മുന്പ് ചാലയില് ടാങ്കര് ലോറി മറിഞ്ഞ് വാതക ചോര്ച്ചയുണ്ടായിരുന്നു. ഈ മാസം കണ്ണൂരില് നടക്കുന്ന മൂന്നാമത്തെ ടാങ്കര് അപകടമാണ്.
Credits Kerala || Deshabhimani Online News https://ift.tt/2S0v9Z0
Comments