കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു
ചാവക്കാട്> കഥാകൃത്ത് വി ബി ജ്യോതിരാജ് (60) നിര്യാതനായി. മണത്തല ബേബി റോഡിലെ വസതിയിലായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന്. മാതൃഭൂമി വാരിക സംസഥാന തലത്തിൽ നടത്തിയ ചെറുകഥാ മത്സരത്തിലെ വിജയിയായിരുന്നു. 70കളിലും 80 കളിലും മികച്ച ചെറുകഥകൾ ആനുകാലികങ്ങളിൽ എഴുതി.
ചാവക്കാട് മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വികെ ബാലൻ്റെ മകനാണ്.ഏതാനും മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു..
ദേശാഭിമാനി വാരാന്തപ്പതിപ്പിൽ അഛനെ കുറിച്ച് എഴുതിയ കുറിപ്പാണ് ഒടുവിലായി പ്രസിദ്ധീകരിക്കപ്പെട്ടത്.അഛൻ്റെ കെെപിടിച്ച് തൃശൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിലും 'നവജീവൻ ' ഓഫീസിലും പോയതിൻ്റെ ഹൃദ്യമായ ഓർമ്മകളായിരുന്നു ആ ലേഖനം.
Credits Kerala || Deshabhimani Online News https://ift.tt/3h1495N
Comments