ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കും; നടപടികള്‍ തുടങ്ങി: മുഖ്യമന്ത്രി

തിരുവനന്തപുരം > ഇസ്രയേലില് കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള് സംസ്ഥാന സര്ക്കാര് സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിനായി ഇസ്രയേലിലെ ഇന്ത്യന് അംബാസഡര് സഞ്ജീവ് സിംഗ്ലയുമായി നോര്ക്കയുടെ പ്രിന്സിപ്പല് സെക്രട്ടറി കെ ഇളങ്കോവന് ബന്ധപ്പെട്ടിട്ടുണ്ട്.

അവിടുത്തെ പ്രാദേശിക ഭരണസംവിധാനവുമായി ഇന്ത്യന് എംബസ്സി ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്ന് അംബാസഡര് അറിയിച്ചു. സൗമ്യയുടെ അകാല വിയോഗത്തില് കുടുംബത്തിന് ആശ്വാസമേകാനുതകുന്ന വിധത്തില് നഷ്ടപരിഹാരം നേടിയെടുക്കാന് വേണ്ട നടപടികള് കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില് പങ്കു ചേരുന്നുവെന്നും ആദരാഞ്ജലികള് അര്പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3o9uJLL

Comments

Archive

Contact Form

Send