രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
കണ്ണൂർ> തളിപ്പറമ്പ് കണ്ണൂർ ദേശീയ പാതയിൽ ഏഴാം മൈലിൽ ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ആലക്കോട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ആംബുലൻസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ആലക്കോട് ഭാഗത്തുനിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്ന മണക്കടവ് സ്വദേശി രാജപ്പൻ, സുലോചന എന്നിവർക്കും ആംബുലൻസ് ഡ്രൈവർ രഞ്ജിത്തിനും പരിക്കേറ്റു. ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3w84iJb
Comments