ചലച്ചിത്ര മേഖലക്ക് വലിയ നഷ്ടം; ഡെന്നീസ് ജോസഫിന്റെ നിര്യാണത്തില്‍ മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു

തിരുവനന്തപുരം > പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തില് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് അനുശോചനം രേഖപ്പെടുത്തി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു. നാല്പ്പത്തഞ്ചോളം സിനിമകള്ക്ക് തിരക്കഥയുമെഴുതി. ചലച്ചിത്ര മേഖലക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നതെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില് പങ്കുചേരുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തില് അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3vRyCHV

Comments

Archive

Contact Form

Send