കുഴല്‍പ്പണക്കവര്‍ച്ച: സുരേന്ദ്രന്റെയും മുരളീധരന്റെയും ഫോണ്‍കോള്‍ പരിശോധിക്കണം
കോഴിക്കോട് > കൊടകര കുഴല്പ്പണ കവര്ച്ചാക്കേസില് തെളിവിനായി ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെയും കേന്ദ്രസഹ മന്ത്രി വി മുരളീധരന്റെയും ടെലഫോണ് കോളുകള് പരിശോധിക്കണമെന്ന് ലോക് താന്ത്രിക് യുവജനതാ ദള് ദേശീയ പ്രസിഡണ്ട സലീം മടവൂര് ആവശ്യപ്പെട്ടു.
ഫോണ് പരിശോധിച്ചാല് ഇടപാടിലെ എല്ലാ വസ്തുതകളും പുറത്തുവരും. പൊലീസ് കൊടകരക്കൊപ്പം പാലക്കാട്ടെ പണകവര്ച്ചയും അന്വേഷിക്കണം. ഒരു കോടി കളളപ്പണം കണ്ടെടുത്തിട്ടും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കാതെ ഒളിച്ചു കളിക്കുകയാണ്. കൊച്ചിയിലെ ഇ ഡി ജോ. ഡയറക്ടര് അവധി നീട്ടുന്നത് അന്വേഷണം അട്ടിമറിക്കാനാണ്. പ്രതികള്ക്ക് രക്ഷപ്പെടാന് സൗകര്യമൊരുക്കുന്ന ഇ ഡി ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സലീം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3wpEoAB
Comments