പ്രവാസി ഡിവിഡന്റ് പദ്ധതി: രജിസ്‌ട്രേഷന്‍ ആരംഭിച്ചു; എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം > പ്രവാസികള്ക്ക് ജീവിതകാലം മുഴുവന് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വര്ഷത്തെ രജിസ്ട്രേഷന് ഇന്ന് തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ വര്ഷം മികച്ച പ്രതികരണമാണ് ഈ പദ്ധതിയോട് പ്രവാസലോകം കാണിച്ചത്. മഹാമാരി സൃഷ്ടിച്ച ഈ പ്രയാസകാലത്തും ഡിവിഡന്റ് പദ്ധതിയുടെ ലാഭവിഹിതം പത്തുശതമാനമായി സര്ക്കാര് നിലനിര്ത്തിയിട്ടുണ്ട്. അതിനായി സബ്സിഡി 0.7 ശതമാനമാണ് വര്ധിപ്പിച്ചത്.
കേരള പ്രവാസി ക്ഷേമ ബോര്ഡാണ് കിഫ്ബിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസി കേരളീയര്ക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പുനല്കുന്ന ഈ പദ്ധതിക്ക് വന് സ്വീകരണമാണ് കഴിഞ്ഞവര്ഷം പ്രവാസികള് നല്കിയത്. ഇത്തവണയും അത് തുടരുമെന്ന് പ്രത്യാശിക്കുന്നുവെന്നും, പ്രവാസി ഡിവിഡന്റ് പദ്ധതി എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3wlMzhq
Comments