ശുഭകരമായ സാഹചര്യം; ജനങ്ങളുടെ ജാഗ്രത നേട്ടമായി; രോഗവ്യാപനത്തിന്റെ ഉച്ഛസ്ഥായി കടന്നുപോയെന്ന് വിദഗ്ധസമിതി
തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനത്തില്‍ ശുഭകരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ഡൗണിന്റെ ഗുണം വരുംദിവസങ്ങളില്‍ വ്യക്തമാകും. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയെന്ന് വിദഗ്ധരുടെ അനുമാനം. എന്നാല്‍ രോഗബാധിതരുടെ എണ്ണത്തിലെ കുറവ് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെയ് 8ന് ശേഷം 8 ജില്ലകളില്‍ രോഗവ്യാപനത്തില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി. കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് കേസ് കൂടുന്നത്. രോഗവ്യപനം കുറയ്ക്കുന്നതില്‍ രാത്രി കര്‍ഫ്യുവും വാരാന്ത്യ നിയന്ത്രണവും ഗുണം ചെയ്തു. ലോക്ഡൗണ്‍ വിജയിപ്പിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. ലോക്ഡൗണിനുശേഷവും ജനങ്ങള്‍ ഇപ്പോള്‍ തുടരുന്ന ജാഗ്രത അതേപടി തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3hJV9CP
Comments