ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി വീടുകളിലെത്തിച്ചുകൊടുക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം> ഭക്ഷണം ആവശ്യമായി വരുന്നവര് ആരൊക്കെയെന്ന് കണ്ടെത്തി വീടുകളിലെത്തിച്ചുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പല ഇടങ്ങളിലും പ്രവര്ത്തിക്കുന്ന ജനകീയ ഹോട്ടല് വഴി ഇവര്ക്ക് ഭക്ഷണമെത്തിക്കാനാകും.
ജനകീയ ഹോട്ടല് ഇല്ലാത്ത സ്ഥലത്ത് എത്രപേര് ഭക്ഷണം വേണ്ടവരുണ്ടെന്ന് കണക്കാക്കി അത്രയും പേര്ക്ക് ഭക്ഷണം എത്തിച്ചുനല്കാനുള്ള കമ്യൂണിറ്റി കിച്ചണ് സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ആരംഭിക്കും.അതിനുള്ള നടപടികള് സ്വീകരിച്ചു. ഹോട്ടലുകളുല് പാര്സലായി ഭക്ഷണം കൊടുക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/3xQJIyC
Comments