കേരളം ചുവപ്പണിയുന്നു; നന്ദിയറിയിച്ച് വി എസ്
തിരുവനന്തപുരം> തെരഞ്ഞെടുപ്പിൽ വന് ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്ന് വി എസ് അച്യുതാനന്ദന് .
ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു.
സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നതെന്നും വി എസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2QQ96Uz
Comments