കുഴൽപ്പണക്കവർച്ച: ബിജെപി നേതാക്കളുടെ‌ ബന്ധത്തെക്കുറിച്ച്‌ പൊലീസിന്‌ നിർണായക വിവരങ്ങൾ ലഭിച്ചു

തൃശൂർ> കൊടകരയിലെ മൂന്നരക്കോടി രൂപയുടെ കുഴൽപ്പണക്കവർച്ചക്കേസിൽ ബിജെപി നേതാക്കളുടെ ബന്ധത്തെക്കുറിച്ച് നിർണായക വിവരങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചു. കവർച്ച ആസൂത്രണം ചെയ്ത കണ്ണൂർ സ്വദേശി മുഹമ്മദ് അലി (അലിസാജ്), സഹായി കോഴിക്കോട് അബ്ദുൾ റഷീദ് എന്നിവരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം ലഭിച്ചത്.

മുഹമ്മദ് അലിയെ മെഡിക്കൽ പരിശോധനയ്ക്കുശേഷം ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അബ്ദുൾ റഷീദിനെ ചോദ്യം ചെയ്യൽ തുടരുകയാണ്. കേസിൽ 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി നൽകിയ കോഴിക്കോട്ടെ വ്യവസായി ധർമരാജൻ, പണം കൈമാറിയ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദാലി സാജിൽ നിന്നും കസ്റ്റഡിയിലുള്ള അബ്ദുൾ റഷീദിൽ നിന്നും കിട്ടിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ. ഒളിവിലുള്ള സുജേഷ്, രഞ്ജിത്ത് എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കവർച്ചയ്ക്ക് ഗുണ്ടാ സംഘങ്ങളെ ഏകോപിപ്പിച്ചത് മുഹമ്മദാലി സാജ് ആണെന്നാണ് പൊലീസ് പറയുന്നത്. പണമടങ്ങുന്ന കാർ തട്ടിക്കൊണ്ട് പോയെന്ന് പൊലീസിൽ പരാതിപ്പെട്ട ധർമരാജിന്റെ ഡ്രൈവർ ഷംജീറിന്റെ സഹായിയാണ് അബ്ദുൾ റഷീദ്. ഗുണ്ടാസംഘത്തിന് വിവരം ചോർത്തി നൽകിയത് ഇയാളാണ്. വണ്ടിയിൽ പണമുണ്ടെന്ന വിവരവും എവിടുന്ന് കിട്ടിയെന്നും എത്ര തുകയുണ്ടായിരുന്നെന്നും അബ്ദുൾ റഷീദിൽ നിന്ന് പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. ഗൂഢാലോചനക്കേസ് കൂടി പുറത്തുവരുന്നതോടെ ബിജെപി നേതാക്കളും കുടുങ്ങും. കേസിൽ മൂന്നുപ്രതികളെക്കൂടി പിടികൂടാനുണ്ട്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nADka4

Comments

Archive

Contact Form

Send