റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി നേതാവ്
തിരുവനന്തപുരം > കേരള കോണ്ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണിയുടെ അധ്യക്ഷതയില് ചേര്ന്ന കേരള കോണ്ഗ്രസ് എം പാര്ലമെന്ററി പാര്ട്ടി യോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പാര്ലമെന്ററി പാര്ട്ടി ലീഡറായി റോഷി അഗസ്റ്റിനെ യോഗം തെരഞ്ഞെടുത്തു.
ഡെപ്യൂട്ടി ലീഡറായി ഡോ. എന് ജയരാജിനെയും, പാര്ട്ടി വിപ്പായി അഡ്വ. ജോബ് മൈക്കിളിനെയും, പാര്ലമെന്ററി പാര്ട്ടി സെക്രട്ടറിയായി അഡ്വ പ്രമോദ് നാരായണനെയും, ട്രഷററായി അഡ്വ.സെബാസ്റ്റ്യന് കുളത്തുങ്കലിനെയും തിരഞ്ഞെടുത്തു.
തോമസ് ചാഴികാടന് എംപി, സംസ്ഥാന ജനറല് സെക്രട്ടറി സ്റ്റീഫന് ജോര്ജ് എന്നിവര് യോഗത്തില് പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/3w6m4wr
Comments