വോട്ടെണ്ണല്‍ ദിനത്തില്‍ യാതൊരു വിധത്തിലുള്ള ആഘോഷപ്രകടനങ്ങളും കൂടിച്ചേരലുകളും അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം> വോട്ടെണ്ണല് ദിനമായ നാളെ യാതൊരു വിധത്തിലുമുളള ആഘോഷപ്രകടനങ്ങളും കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ രാഷ്ട്രീയ പാര്ട്ടികളും എടുത്ത തീരുമാനമാണത്. സംസ്ഥാനത്ത് ഒട്ടാകെയും വോട്ടെണ്ണല് കേന്ദ്രങ്ങളിലും ആവശ്യമായ സുരക്ഷ ഉറപ്പാക്കാന് പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെണ്ണല് കേന്ദ്രങ്ങളില് ചുമതലപ്പെട്ടവരൊഴികെ ആരും പോകേണ്ടതില്ല. തെരഞ്ഞെടുക്കപ്പെടുന്നവര് മണ്ഡലത്തില് സഞ്ചരിച്ചു വോട്ടര്മാരോട് നന്ദി പറയുന്ന പതിവുണ്ട്. അത് ഇത്തവണ ഉപേക്ഷിക്കണം. നേരിട്ട് ചെന്നുള്ള നന്ദിപ്രകടനം തല്ക്കാലം വേണ്ട. കോവിഡ് വ്യാപനത്തിന് ശമനം വന്നാല് അതിന് വേണ്ടുവോളം സമയമുണ്ട് എന്ന് മനസ്സിലാക്കണം. സോഷ്യല് മീഡിയയിലൂടെ വോട്ടര്മാരെ അഭിസംബോധന ചെയ്യാവുന്നതാണ്.

ആഹ്ളാദപ്രകടനം നടത്താന് വിജയിച്ചവര്ക്കാകെ ആഗ്രഹമുണ്ടാകും. ഇന്നത്തെ അവസ്ഥയില് ആഹ്ളാദപ്രകടനകള് ഉപേക്ഷിക്കുന്നതാണ് സമൂഹത്തോടുള്ള പ്രതിബദ്ധത. കോവിഡ് പ്രതിരോധത്തില് സര്വ്വാത്മനാ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ജനങ്ങളോടുള്ള യഥാര്ത്ഥ നന്ദി പ്രകടനം എന്നു നാം ഓരോരുത്തരും മനസിലാക്കണം.

ഇക്കാര്യത്തില് മാധ്യമങ്ങളുടെ സഹകരണവും ഉണ്ടാകണം. കൂട്ടം ചേര്ന്നുള്ള പ്രതികരണമെടുപ്പ് കഴിയുന്നതും ഒഴിവാക്കണം. കഴിഞ്ഞ 24 മണിക്കൂറിനുളളില് സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 21,733 പേര്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 11,210 പേര്ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. പിഴയായി 65,48,750 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി




Credits Kerala || Deshabhimani ​Online ​News https://ift.tt/2Rhh4Gc

Comments

Archive

Contact Form

Send