അർബുദ പോരാളി നന്ദു മഹാദേവ അന്തരിച്ചു


തിരുവനന്തപുരം> അർബുദത്തിനെതിരായ പോരാട്ടമുഖമായിരുന്ന നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.

നാലു വർഷമായി കാൻസർ ബാധിതനാണ്. സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാൻസർ രോഗികൾക്ക് കരുത്തും ആത്മവിശ്വാസവും പകർന്നാണ് നന്ദു ശ്രദ്ധേയനായത്.

ആയിരക്കണക്കിന് അർബുദ ബാധിതർക്ക് പ്രതീക്ഷ പകരുന്ന അതിജീവനം കാൻസർ ഫൈറ്റേഴ്സ് & സപ്പോർട്ടേഴ്സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലാണ്.അവസാന നാളുകളിൽ അർബുദം ശ്വാസകോശത്തെയും ബാധിച്ചിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/33KYEk2

Comments

Archive

Contact Form

Send