ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചു; അധ്യാപികമാരെ നാടുകടത്തി അമൃതവിദ്യാലയത്തിന്റെ പ്രതികാരം

കണ്ണൂര് > അതിരൂക്ഷമായ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലും അധ്യാപികമാരെ വിദൂരദിക്കുകളിലേക്ക് മാറ്റി അമൃതവിദ്യാലയം മാനേജ്മെന്റ്. 10 അധ്യാപികമാരെയാണ് ലോക്ക്ഡൗണ്പോലും പരിഗണിക്കാതെ മാറ്റിയത്. ഒമ്പതുപേരെയും തമിഴ്നാട്ടിലേക്കാണ് നാടുകടത്തിയത്.

കൊടുങ്ങല്ലൂര് ലോകമലേശ്വരം അമൃതവിദ്യാലയത്തിലെ വി എസ് സത്യഭാമയെ രാമേശ്വരത്തേക്കും ഇടപ്പള്ളി വിദ്യാലയത്തിലെ സുകന്യയെ തിരുനെല്വേലിയിലേക്കും മാറ്റി. കൂത്തുപറമ്പ് വിദ്യാലയത്തിലെ സജിനി കല്ലായിയെ തിരുനെല്വേലിയിലേക്കും സി സജിതയെ രാമേശ്വരത്തേക്കും മാറ്റി. താനൂര് അമൃതവിദ്യാലയത്തിലെ നിഷ പല്ലേരിക്ക് തൂത്തുക്കുടിയിലും ആര് എസ് രമ്യക്ക് തിരുപ്പൂരുമാണ് നിയമനം.

വടകര വിദ്യാലയത്തിലെ എസ് ആര് നിഷ നാഗപട്ടണത്തേക്കും വയനാട് പുല്പ്പള്ളി വിദ്യാലയത്തിലെ എ എസ് ഷൈലിയെ ചെന്നൈയിലേക്കും കെ എസ് സൗമ്യയെ രാമനാഥപുരത്തേക്കും മാറ്റി. വടകര വിദ്യാലയത്തിലെ ഇ എം ശ്രീപയ്ക്കുമാത്രമാണ് കേരളത്തില് നിയമനം. ഇവരെ കൊല്ലം കരുനാഗപ്പള്ളിയിലേക്കാണ് മാറ്റിയത്.

കോവിഡിന്റെ മറവില് കൃത്യമായി ശമ്പളം നല്കാത്തതിനെതിരെ അധ്യാപകര് പ്രതിഷേധിച്ചിരുന്നു. പാര്ട്ട് ടൈം നിയമനമെന്നനിലയില് പതിനഞ്ചു വര്ഷമായി ജോലി ചെയ്യുന്നവര്ക്കുപോലും 12,000 രൂപയാണ് പ്രതിമാസ ശമ്പളം. കഴിഞ്ഞ മാര്ച്ചു മുതല് ഇതില് നാല്പ്പത് ശതമാനംവരെ കുറച്ചാണ് നല്കിയത്. ഓണക്കാലത്തുപോലും 50 ശതമാനം ശമ്പളമേ നല്കിയുള്ളൂ.

ഓണ്ലൈന് ക്ലാസുകള് നടത്തുന്നതൊന്നും പരിഗണിക്കാതെയായിരുന്നു ഈ ചൂഷണം. ഇതിനെതിരെ അധ്യാപകര് നിയമനടപടിയിലേക്ക് നീങ്ങി. തുടര്ന്ന് മാര്ച്ച്, ഏപ്രില് ശമ്പളം മുഴുവന് നല്കാന് മാനേജ്മെന്റ് നിര്ബന്ധിതമായി. ഇതിന്റെ പ്രതികാരമായാണ് കുട്ടികള് കുറഞ്ഞതിനാല് തസ്തികയില്ലെന്ന് പറഞ്ഞ് വിദൂരസ്ഥലങ്ങളിലേക്ക് ഇവരെ മാറ്റിയത്. 17ന് റിലീവ് ചെയ്ത് ജൂണ് ഒമ്പതിനുമുമ്പ് പുതിയ സ്ഥലത്ത് ചുമതലയേല്ക്കണമെന്നും ഉത്തരവിലുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3vPTyis

Comments

Archive

Contact Form

Send