ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം; വീടുകളും ഇടവഴികളും വെള്ളത്തിലായി
കൊച്ചി > ശക്തമായ മഴയ്ക്കൊപ്പം ചെല്ലാനത്ത് കടലാക്രമണം രൂക്ഷം. ബസാര്, കമ്പനിപ്പടി മേഖലകളിലാണ് 50 മീറ്ററോളം കടല് കയറിയത്. നിരവധി വീടുകളിലും വഴികളിലും വെള്ളം കയറി.
കോവിഡ് രോഗികളുടെ എണ്ണം ഉയര്ന്നുനില്ക്കുന്ന ചെല്ലാനത്ത ആളുകളെ ക്യാംപുകളിലേക്ക് മാറ്റുന്നതും ദുഷ്കരമാണ്. 60 ശതമാനത്തോളമാണ് ചെല്ലാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗമുള്ളവരെയും, നിരീക്ഷണത്തില് ഉള്ളവരെയും, രോഗമില്ലാത്തവരെയും വേര്തിരിച്ചാണ് ക്യാംപുകളിലേക്ക് മാറ്റുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/3bpBOCF
Comments