സൗജന്യ ഭക്ഷണം: ക്വാറന്റൈന്‍ തട്ടുകടയുമായി ഡിവൈഎഫ്‌ഐ മേട്ടുംപുറം യൂണിറ്റ്

പത്തനംതിട്ട> കോവിഡ് രോഗികള്ക്കും ക്വാറന്റൈനിലുള്ളവര്ക്കും രാത്രി ഭക്ഷണം നല്കുന്നതിനായി ഡിവൈഎഫ്ഐ മേട്ടുംപുറം യൂണിറ്റ് കമ്മിറ്റി ആരംഭിച്ച ക്വാറന്റൈന് തട്ടുകട സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി ഹര്ഷകുമാര് ഉദ്ഘാടനം ചെയ്തു. കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്ക്ക് തികച്ചും സൗജന്യമായി രാത്രി ഭക്ഷണം വിതരണം ചെയ്യുകയാണ് ക്വാറന്റൈന് തട്ടുകടയുടെ ലക്ഷ്യം.

ചടങ്ങില് ആസിഫ് അഷറഫ് അധ്യക്ഷനായി. അജ്മല് സിറാജ് സ്വാഗതം പറഞ്ഞു.ഡിവൈഎഫ്ഐ ജില്ലാ ട്രഷറര് ബി നിസാം, ബ്ലോക്ക് സെക്രട്ടറി അഖില് പെരിങ്ങനാടന്, മേഖലാ സെക്രട്ടറി സജിത്ത് ആര് പഴകുളം പ്രസിഡന്റ് സുമേഷ് ജി പിള്ള തുടങ്ങിയവര് പങ്കെടുത്തു.അലിംഷാ നന്ദി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fB0H0A

Comments

Archive

Contact Form

Send