രാംദേവിന്‌ ഐഎംഎയുടെ വക്കീല്‍ നോട്ടീസ്


ന്യൂഡൽഹി
‘അലോപ്പതി മണ്ടൻ ശാസ്ത്രമാണെന്ന്’ തട്ടിവിട്ട യോ​ഗാഭ്യാസി ബാബാ രാംദേവിന് വക്കീല് നോട്ടീസയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഡ്രഗ്സ് കൺട്രോളർ അംഗീകരിച്ച മരുന്നുകൾക്ക് പോലും കോവിഡിനെ പ്രതിരോധിക്കാൻ പറ്റുന്നില്ലെന്നും അലോപ്പതി മണ്ടൻ ശാസ്ത്രമാണെന്ന് തെളിഞ്ഞെന്നുമാണ് രാംദേവ് പറഞ്ഞത്.

രാംദേവ് തനിക്ക് ലഭിച്ച വാട്സാപ് സന്ദേശം വായിക്കുക മാത്രമാണ് ചെയ്തതെന്ന വിശദീകരണവുമായി പതഞ്ജലി യോഗാപീഠം ട്രസ്റ്റ് രംഗത്തെത്തി. പകര്ച്ചവ്യാധി നിരോധന നിയമപ്രകാരം രാംദേവിനെ വിചാരണ ചെയ്യണമെന്ന് ഡോക്ടർമാരുടെ സംഘടന കേന്ദ്ര ആരോഗ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. പതഞ്ജലി മരുന്നുകൾക്ക് കച്ചവടമുണ്ടാക്കാനാണ് അനാവശ്യപ്രസ്താവന നടത്തുന്നത്. രാംദേവിന്റെ കെണിയിൽ വീഴുന്ന പാവങ്ങളെ രക്ഷിക്കണമെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/3fJR0fv

Comments

Archive

Contact Form

Send