ബിജെപിയുടെ തോൽവിക്ക്‌ കാരണം നേതൃത്വം; തുറന്ന ചർച്ച വേണമെന്ന്‌ ഭാരതീയ വിചാരകേന്ദ്രം

കോഴിക്കോട് > നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തോൽവി ഗൗരവമായി പഠിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം. എല്ലാ നേതാക്കളും സ്ഥാനാർഥികളായതോടെ പാർടി നിശ്ചലമായി. ജനകീയ വിഷയങ്ങൾ ഉയർത്താൻ നേതൃത്വത്തിന് കഴിയാത്തതും പരാജയകാരണമാണെന്ന് സംഘപരിവാരത്തിന്റെ ബൗദ്ധിക നേതൃത്വമായ വിചാരകേന്ദ്രം വിലയിരുത്തുന്നു. ആർഎസ്എസ് മുഖപത്രമായ ‘ജന്മഭൂമി’യിൽ എഴുതിയ ലേഖനത്തിലാണ് ബിജെപി നേതൃത്വത്തെ വിചാരണചെയ്യുന്നത്.

പ്രചാരണത്തിൽ ശബരിമല വിഷയത്തിൽ കാണിച്ച താൽപ്പര്യം ജനകീയ വിഷയത്തിലുണ്ടായില്ല. അനുകൂല സാഹചര്യമുണ്ടായിട്ടും തിരച്ചടി നേരിട്ടത് വിശദമായി പഠിക്കണം. ചില ജില്ലകളിലെ വോട്ട്തകർച്ച ഭീകരമാണ്. 2016-നേക്കാൾ 4.29 ലക്ഷം വോട്ടാണ് എൻഡിഎക്ക് കുറഞ്ഞത്. റോഡുകളിലെ ഷോ വീട്ടിലെത്തിയില്ല. ബൂത്തു പ്രവർത്തനവുമുണ്ടായില്ല. തോൽവിയെക്കുറിച്ച് തുറന്നചർച്ച വേണം. തെറ്റിൽനിന്ന് പാഠം ഉൾക്കൊള്ളണം–- ഭാരതീയ വിചാരകേന്ദ്രം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ ജയപ്രസാദ് ‘നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത്’ എന്ന ലേഖനത്തിൽ പറയുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3tq60E2

Comments

Archive

Contact Form

Send