പ്രതീക്ഷിച്ച ഫലം പുറത്തു വന്നിട്ടും ആഹ്ളാദ പ്രകടനം നടത്താനാവാതെ കേരളം

ആലപ്പുഴ> ആഹ്ലാദാരവങ്ങളില്ലാതെ ചരിത്രമെഴുതി പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. വോട്ടെണ്ണലിൻ്റെ ആദ്യ ഫലങ്ങൾ പുറത്തുവന്നു തുടങ്ങുമ്പോൾ മുതൽ ഉയർന്നു കേട്ടിരുന്ന ആരവങ്ങൾ ഇക്കുറി എവിടെയുമില്ലായിരുന്നു. കോവിഡ് അതിവ്യാപന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും സർക്കാരും ഏർപ്പെടുത്തിയ കനത്ത നിയന്ത്രണങ്ങൾ തെരുവിലിറങ്ങിയുള്ള ആഘോഷങ്ങൾക്ക് വിലങ്ങായി.

കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ ഇത്ര ശാന്തമായി ജനം വരവേൽക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനത്തിനായി 25നാൾ അക്ഷമയോടെ കാത്തിരുന്ന ജനങ്ങൾക്കു് വിജയാഹ്ലാദങ്ങൾ പ്രകടിപ്പിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത് കോവിഡ്- 19 തന്നെ. വീടുകളിലും പാർട്ടി ഓഫീസുകളിലുമായി ആഹ്ളാദം അടക്കി നിർത്തുകയായിരുന്നു, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അഹോരാത്രം പണിയെടുത്ത പ്രവർത്തകരടക്കം.

വിജയിച്ച സ്ഥാനാർത്ഥികൾക്ക് കൗണ്ടിംഗ് സ്റ്റേഷന് മുന്നിലൊരുക്കുന്ന സ്വീകരണങ്ങൾ തുടങ്ങി, അന്നേദിവസം സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് നന്ദി പറയുന്ന മണ്ഡലപര്യടനം വരെ ഇക്കുറി ഒഴിവാക്കുകയായിരുന്നു.

ലോകത്തിൻ്റെ തന്നെ ഹൃദയതാളം തെറ്റിക്കുകയും ജീവിതചര്യ മാറ്റിമറിയുകയും ചെയ്ത കോവിഡ് 19, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരള ജനതയിലുണ്ടാക്കിയ ആഹ്ളാദം പോലും പ്രകടിപ്പിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. പാർടി ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും മധുര പലഹാരങ്ങൾ വിതരണം ചെയ്തും കേക്ക് മുറിച്ചുമായിരുന്നു ആഹ്ലാദം പ്രകടിപ്പിച്ചു. വീടുകളിൽ ചെങ്കൊടി പാറിച്ചും പലരും ആവേശം വാനോളമുയർത്തി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2RfA9IS

Comments

Archive

Contact Form

Send