പൂന്തുറയിൽ കാണാതായ ഒരാളുടെ മൃതദേഹം ലഭിച്ചു, തെരച്ചിൽ തുടരുന്നു


തിരുവനന്തപുരം> പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഡേവിഡ് സണിന്റെ മൃതദേഹമാണ് ലഭിച്ചത്. സെൽവിയർ, ജോസഫ് എന്നിവർക്കായുള്ള തെരച്ചിൽ തുരുകയാണ്.

ഇന്നലെ മുതൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ കോസ്റ്റ്ഗാർഡ് രക്ഷപെടുത്തി. ഫിഷറീസ് മന്ത്രി സജി ചെറിയാനും മന്ത്രി ആന്റണി രാജുവും രാവിലെ തന്നെ വിഴിഞ്ഞത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു.

കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു വള്ളം അപകടത്തിൽപ്പെട്ടത്. നാവിക സേനയുടെ ഡോമിയർ വിമാനവും കോസ്റ്റ്ഗാർഡിന്റെ രണ്ട് കപ്പലുകളും തെരച്ചിൽ നടത്തുന്നുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3foIrb0

Comments

Archive

Contact Form

Send