ലീല ഗ്രൂപ്പ് ഉടമ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല നിര്യാതയായി
കണ്ണൂർ > വ്യവസായ പ്രമുഖനും ലീലഗ്രൂപ്പ്സ് ഉടമയുമായ പരേതനായ ക്യാപ്റ്റൻ സി പി കൃഷ്ണൻ നായരുടെ ഭാര്യ ലീല കൃഷ്ണൻ നായർ (90) മുംബൈയിൽ നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുടുംബത്തോടൊപ്പം ദീർഘകാലമായി മുംബൈയിൽ താമസിക്കുകയായിരുന്നു. സംസ്കാരം പകൽ 12.30ന് ജുഹുവിൽ നടക്കും. മലബാറിലെ വ്യവസായ പ്രമുഖനും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ എ കെ നായരുടെ മകളാണ്. ലീല വെഞ്ച്വർഗ്രൂപ്പ് ചെയർമാൻ വിവേക് നായർ, ലീല വെഞ്ച്വർഗ്രൂപ്പ് സഹ ചെയർമാൻ ദിനേശ് നായർ എന്നിവർ മക്കളാണ്.
Credits Kerala || Deshabhimani Online News https://ift.tt/2RRq8BP
Comments