വയറെരിയില്ല, ആ കരുതൽ അഞ്ചാം വർഷത്തിലേക്ക്‌

തൃശൂർ> ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകി വരുന്ന ഉച്ചഭക്ഷണ വിതരണം അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചു. ഹൃദയപൂർവം ഭക്ഷണ വിതരണം വടക്കാഞ്ചേരി നിയുക്ത എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ വി രാജേഷ്, നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം ദാസ്, വാർഡ് ഫുഡ് ഇൻ ചാർജ് ജ്യോതിലക്ഷ്മി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ അനൂപ്, കാർത്തിക് പ്രസാദ്, രൂപേഷ് എന്നിവർ പങ്കെടുത്തു. 2017 മെയ് 16നാണ് ഹൃദയപൂർവം ഭക്ഷണ വിതരണം ആരംഭിച്ചത്. നാലുവർഷത്തിനിടെ 62,79,220 പൊതിച്ചോറും 32,646 പേർ രക്തവും 164 പേർ പ്ലാസ്മയും ഡിവൈഎഫ്ഐ നൽകി. കോവിഡ് രോഗികൾക്കും ഇപ്പോൾ ഭക്ഷണം എത്തിക്കുന്നുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3eSrMfo

Comments

Archive

Contact Form

Send