കോവിഡ് ബാധിതന്റെ സംസ്‌കാരത്തിൽ സഹായിച്ച് മടങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു
കൊല്ലം > പുനലൂരിൽ കോവിഡ് രോഗിയുടെ സംസ്കാര ചടങ്ങിന് സഹായം നൽകി മടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം ഇളമ്പൽ സ്വദേശിയായ അനിൽ ഭാസ്കർ (40) ആണ് മരിച്ചത്. കോവിഡ് ബാധിതന്റെ സംസ്കാര ചടങ്ങുകൾക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്.
കോവിഡ് ബാധിച്ച് മരണപ്പെട്ട ഇളമ്പൽ മരങ്ങാട് സ്വദേശിയുടെ സംസ്കാരത്തിന് നേതൃത്വം കൊടുത്തതിനു ശേഷം വീട്ടിലെത്തിയപ്പോഴാണ് ആണ് ഡിവൈഎഫ്ഐ ഇളമ്പൽ മേഖലാ വൈസ് പ്രസിഡണ്ട് കൂടിയായ അനിൽ കുഴഞ്ഞുവീണത്. ദിവസങ്ങളായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു അനിൽ. ഭാര്യ :മോനിഷ,മകൻ : അമൽ (7വയസ്). അച്ഛൻ: ഭാർഗ്ഗവൻ, അമ്മ: ചെല്ലമ്മ.
Credits Kerala || Deshabhimani Online News https://ift.tt/3vZ3jLh
Comments