തൃശൂരില്‍ കോണ്‍ഗ്രസുകാര്‍ക്കായി വ്യാജ യാത്രാപാസുകള്‍ വിതരണം ചെയ്ത് ടി എന് പ്രതാപന്‍
തൃശൂര് > ലോക്ഡൗണ് മാനദണ്ഡങ്ങള് നിലനില്ക്കെ സ്വന്തമായി യാത്രാപാസ് അനുവിച്ച് നല്കി തൃശൂര് എംപി ടി എന് പ്രതാപന്. ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കിയാണ് എംപിയുടെ വ്യാജ പാസ് വിതരണം. പൊലീസിന് ഇവരെ തടയാനാകുന്നുമില്ല.
ലോക്ഡൗണില് അടിയന്തരഘട്ടങ്ങളില് യാത്ര ചെയ്യുന്നതിന് പൊലീസാണ് സംസ്ഥാന തലത്തില് സംവിധാനം ഒരുക്കിയിട്ടുള്ളത്. https://pass.bsafe.kerala.gov.in/ എന്ന വെബ്സൈറ്റ് മുഖാന്തരമാണ് ഇത്തരക്കാര് പാസ് എടുക്കുന്നതും. ഈ ചട്ടങ്ങളെല്ലാം മറികടന്നാണ് പ്രതാപന് കോണ്ഗ്രസുകാര്ക്കായി സ്വന്തമായി പാസ് പ്രിന്റ് ചെയ്ത നല്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/2R6dz5L
Comments