നടനും ഗായകനുമായ ടികെഎസ് നടരാജന്‍ അന്തരിച്ചു

ചെന്നൈ> നടനും ഗായകനുമായ ടികെഎസ് നടരാജന് അന്തരിച്ചു. 87 വയസായിരുന്നു. വാര്ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്നായിരുന്നു മരണം.തമിഴ്നാട്ടിലെ അറിയപ്പെടുന്ന നാടോടി ഗായകന് കൂടിയായിരുന്നു.ആദ്യകാല നാടക കുലപതി ടി കെ ഷണ്മുഖത്തോടൊപ്പം നിരവധി വേദികളില് വേഷമിട്ടു. 1954ല് ആര് എസ് മണി സംവിധാനം ചെയ്ത 'രഥ പാസം' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു.

ശിവാജി ഗണേശന്, എം ജി ആര് , കമല് ഹാസന്, രജനികാന്ത് തുടങ്ങിയവരോടൊപ്പം അഭിനയിച്ച നടരാജന് തമിഴില് അഞ്ഞൂറില് പരം സിനിമകളില് സ്വഭാവ നടനായി വേഷമിട്ടു.1984ല് പുറത്തിറങ്ങിയ വാങ്ക മാപ്പിളൈ വാങ്ക ' എന്ന ചിത്രത്തില് ശങ്കര് ഗണേശ് സംഗീതം നല്കി നടരാജന് പാടിയ ' എന്നാടി മുനിയമ്മ ഉന് കണ്ണിലെ മയ്യി ' എന്ന പാട്ട് ഏറെ പ്രസിദ്ധമാണ്. ടി കെ എസ് നടരാജന്റെ നിര്യാണത്തില് തമിഴ് ചലച്ചിത്ര ലോകം അനുശോചിച്ചു.






Credits Kerala || Deshabhimani ​Online ​News https://ift.tt/2QOIBPs

Comments

Archive

Contact Form

Send