പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടി: കാനം രാജേന്ദ്രൻ

തിരുവനന്തപുരം > പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങള് നല്കിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു. കേന്ദ്ര സര്ക്കാരിന്റെ കേരളത്തോടുള്ള നിരന്തരമായ അവഗണനയ്ക്കെതിരായ പ്രതിഫലനംകൂടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കുണ്ടായ വന് വിജയമെന്നു എം എന് സ്മാരകത്തില് മാധ്യമ പ്രവര്ത്തകരോടു സംസാരിക്കവേ കാനം പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്ഷക്കാലം ജനങ്ങളോടൊപ്പം നില്ക്കുകയും അവരുടെ പ്രശ്നങ്ങളില് സജീവമായി ഇടപെട്ട് പരിഹാരം കാണുകയും ചെയ്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ജനങ്ങള് നല്കിയ പ്രതിഫലമാണ് ഈ വിജയം. എല്ഡിഎഫിനുവേണ്ടി എല്ലാ വെല്ലുവിളികളെയും നേരിട്ട് പ്രവര്ത്തിച്ച മുഴുവന് പ്രവര്ത്തകര്ക്കുമായി ഈ വിജയം സമര്പ്പിക്കുന്നു.

പ്രതിപക്ഷം പ്രചരിപ്പിച്ച അപവാദങ്ങള്ക്കും അഴിച്ചുവിട്ട നുണ പ്രചാരണങ്ങള്ക്കും ജനങ്ങള് ഒരു വിലയും കല്പ്പിച്ചില്ലെന്നു തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. 35 സീറ്റു ലഭിച്ചാല് കേരളം ഭരിക്കുമെന്നു സ്വപ്നം കാണുന്നതിന് മര്യാദവേണ്ടെയെന്നും കാനം ചോദിച്ചു. കേന്ദ്രം ഭരിക്കുന്ന കക്ഷി കേരളത്തില് സമ്പൂജ്യരായ കാഴ്ചയാണ് കാണുന്നത്. പ്രതിപക്ഷം രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും എന്തെല്ലാം ആക്ഷേപ ശരങ്ങളാണ് സര്ക്കാരിനെതിരെ അഴിച്ചുവിട്ടത്. അതിനൊന്നും ജനങ്ങള് വിലകല്പ്പിച്ചില്ല. ഒറ്റക്കെട്ടായി ജനങ്ങള്ക്കൊപ്പം നിന്നു ഇടതു ജനാധിപത്യ മുന്നണി പ്രവര്ത്തിച്ചതിന്റെ വിജയമാണിത്. ഈ വിജയത്തിന് വഴിയൊരുക്കിയ ജനങ്ങള്ക്ക് കമ്മ്യൂണിസ്റ്റ് പാര്ട്ടി നന്ദി പറയുന്നു.

ഒരു തെരഞ്ഞെടുപ്പു മത്സരത്തില് ചില സീറ്റുകളില് വിജയിക്കുകയും തോല്ക്കുകയും ചെയ്യും. അതെല്ലാം ബന്ധപ്പെട്ട കക്ഷികള് ചര്ച്ചചെയ്തു ഉചിതമായ തീരുമാനം എടുക്കും. ഒരു നിമിഷ നേരംകൊണ്ട് തെരഞ്ഞെടുപ്പു ഫലം ആകെ വിശകലനം ചെയ്തു ജയപരാജയങ്ങള് വിലയിരുത്താന് ഞാന് ആളല്ലെന്നും കാനം പറഞ്ഞു. യുഡിഎഫ് തകര്ന്നുകൊണ്ടിരിക്കുകയാണെന്നു അവര് ഇനിയെങ്കിലും മനസിലാക്കണമെന്നു ചോദ്യത്തിനു മറുപടിയായി കാനം കൂട്ടിച്ചേര്ത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3tbltHV

Comments

Archive

Contact Form

Send