കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും താല്‍കാലികമായി നിയമിക്കും; പള്‍സ് ഓക്‌സിമീറ്റര്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > കോവിഡ് വ്യാപനം കണക്കിലെടുത്ത് കൂടുതല് ഡോക്ടര്മാരെയും, പാരാമെഡിക്കല് സ്റ്റാഫിനെയും താല്ക്കാലികമായി നിയമിക്കാന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റിട്ടയര് ചെയ്ത ഡോക്ടര്മാരെയും ലീവ് കഴിഞ്ഞ ഡോക്ടര്മാരെയും ഇത്തരത്തില് ഉപയോഗിക്കും. ആരോഗ്യപ്രവര്ത്തകരുടെ അഭാവം ഉണ്ടാകാതിരിക്കാന് ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. ഡോക്ടര്മാരെയും നഴ്സുമാരെയും ആവശ്യാനുസരണം താല്ക്കാലികമായി നിയമിക്കും. പഠനം പൂര്ത്തിയാക്കിയവരെ സേവനത്തിലേക്ക് കൊണ്ട് വരണമെന്നും മുഖ്യമന്ത്രി നിര്ദേശിച്ചു.

സി എഫ് എല് റ്റിസികള്, സി.എല്.ടി. സികള് ഡിസിസികള് എന്നിവ ഇല്ലാത്തിടത്ത് ഉടനെ സ്ഥാപിക്കണം. വാര്ഡ് തല സമിതികള് ശക്തമാക്കാന് നടപടി സ്വീകരിക്കും.

പള്സ് ഓക്സി മീറ്റര് കുറഞ്ഞ നിരക്കില് ലഭ്യമാക്കാന് നടപടി എടുക്കും. അതിനുള്ള എല്ലാ സാധ്യതയും തേടും. സ്റ്റാര്ട്ടപ്പുകളെയടക്കം ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3uC8KQ7

Comments

Archive

Contact Form

Send