സർക്കാർ അപ്പീല്‍ അംഗീകരിച്ചു; ഇതരസംസ്‌ഥാന ലോട്ടറി വില്‌പന വേണ്ടെന്ന്‌ ഹൈക്കോടതി

കൊച്ചി: ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന സിംഗിൾ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. അന്യസംസ്ഥാന ലോട്ടറികളുടെ പ്രവർത്തനങ്ങൾ നിയന്തിക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന ലോട്ടറി ചട്ടഭേദഗതി നിയമാനുസൃതമാണന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.എന്നാൽ ഇതര സംസ്ഥാന ലോട്ടറിയുടെ പൂർണ്ണ നടത്തിപ്പ് സംസ്ഥാനത്തെ ഉദ്യോഗസ്ഥനായിരിക്കുമെന്ന ചട്ടം 4 (4) നിയമപരമല്ലന്ന് ഡിവിഷൻ ബഞ്ച് പറഞ്ഞു.

ലോട്ടറികളുടെ നിയന്ത്രണത്തിനായി ചട്ടങ്ങൾ രൂപവൽക്കരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദാക്കിയിട്ടുണ്ട്.നിയമം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിൻ്റെ അധികാരത്തിന്മേലുള്ള സംസ്ഥാനത്തിൻ്റെ കടന്നുകയറ്റമാണ് ചട്ടഭേദഗതി എന്ന സിംഗിൾ ബഞ്ച് പരാമർശവും ഡിവിഷൻ ബഞ്ച് റദ്ദാക്കി.

ചട്ടങ്ങൾ രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ അധികാരവും ഡിവിഷൻ ബഞ്ച് ശരിവച്ചു. സിംഗിൾ ബഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റീസുമാരായ എസ്.വി..ഭട്ടി, ബച്ചു കുര്യൻ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വിധി.സംസ്ഥാന സർക്കാരിനു വേണ്ടി സുപ്രീം കോടതി സീനിയർ അഭിഭാഷകൻ പല്ലവ് ഷിഷോഡിയ , നികുതി വകുപ്പ് സ്പെഷ്യൽ ഗവ. പ്ലീഡർ സി.ഇ.ഉണ്ണികൃഷ്ണൻ എന്നിവർ ഹാജരായി. ഡിവിഷൻ ബഞ്ച് വിധി ഇതരസംസ്ഥാന ലോട്ടറി നടത്തിപ്പുകാർക്ക് കനത്ത തിരിച്ചടിയായി.


Credits Kerala || Deshabhimani ​Online ​News https://ift.tt/3bweXW4

Comments

Archive

Contact Form

Send