ഹരിപ്പാട് കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
ഹരിപ്പാട്> ദേശീയപാത നങ്ങ്യാർകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം നാല് പേർ മരിച്ചു.മരിച്ച നാലുപേരും കാർ യാത്രക്കാരാണ്.
കായംകളും സ്വദേശികളായ സെമീന മൻസിലിൽ റിയാസ് (27), ഐഷ ഫാത്തിമ (25), ബിലാൽ(5) , ഉണ്ണിക്കുട്ടൻ (20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അജ്മി(23), അൻഷാദ്(27) എന്നിവരെ വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ പുലർച്ചെയാണ് അപകടമുണ്ടായത്. കായംകുളത്ത്നിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവകാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഫയർഫോഴ്സ് എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
Credits Kerala || Deshabhimani Online News https://ift.tt/3fxVerH
Comments