കുഴല്‍പണക്കേസ് അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക്; മുതിര്‍ന്ന മൂന്ന് നേതാക്കളെ ചോദ്യംചെയ്തു

തൃശൂര് > കൊടകരയില് ബിജെപിയുടെ തെരഞ്ഞെടുപ്പു കുഴല്പ്പണം കവര്ന്ന കേസില് ബിജെപി നേതാക്കള് പ്രതിക്കൂട്ടിലേക്ക്. തൃശൂര് ജില്ലാ ജനറല് സെക്രട്ടറി കെ ആര് ഹരിയെയും മധ്യ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും ജില്ലാ ട്രഷറര് സുജയ് സേനനെയും പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തു. അന്വേഷണം ബിജെപി സംസ്ഥാന നേതൃത്വത്തിലേക്കും നീങ്ങുമെന്നാണ് സൂചന.

ചോദ്യംചെയ്യലില് നിര്ണായക വിവരങ്ങള് പൊലീസിന് ലഭിച്ചു. കവര്ച്ച ആസൂത്രണം ചെയ്തത് തൃശൂരിലാണെന്നാണ് സൂചന. പണം കൊണ്ടുവന്ന സംഘത്തിന് കെ ആര് ഹരിയാണ് തൃശൂരിലെ സ്വകാര്യലോഡ്ജില് മുറിയെടുത്ത് നല്കിയതെന്നാണ് വിവരം. പുലര്ച്ച ഒന്നരവരെ ഹരിയും നഗരത്തില് ക്യാമ്പ് ചെയ്തു. അര്ധരാത്രി സ്വകാര്യ ഹോട്ടലില് ഭക്ഷണം കഴിച്ചതായും വിവരം ലഭിച്ചു. സുജയസേനനും ലോഡ്ജിലെത്തിയിട്ടുണ്ട്. ഇയാള് കവര്ച്ച നടന്ന് മിനിറ്റുകള്ക്കുള്ളില് കൊടകരയിലെത്തിയതായി മൊബൈല് ടവര് ലൊക്കേഷന് വെളിപ്പെടുത്തുന്നു. ജി കാശിനാഥനും നഗരത്തില് കേന്ദ്രീകരിച്ചു.

ഇതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങള് അന്വേഷകസംഘത്തിന് ലഭിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്വേഷകസംഘം ചോദ്യം ചെയ്യാന് വിളിപ്പിച്ചത്. ഹരിയേയും കാശിനാഥിനേയും മൂന്ന് മണിക്കൂറോളം ചോദ്യംചെയ്തു പിന്നീട് വിട്ടയച്ചു. സുജയ്സേനനെ ചോദ്യംചെയ്തശേഷം വിട്ടയച്ചിട്ടില്ല. സംഭവത്തില് ബന്ധമില്ലെന്നാണ് ഹരിയും കാശിനാഥനും മൊഴി നല്കിയത്. എന്നാല് ഇവരെ വീണ്ടും വിളിപ്പിക്കും. പാലക്കാട്, തൃശൂര് ഉള്പ്പെടുന്ന ബിജെപിയുടെ മധ്യമേഖലാസെക്രട്ടറിയാണ് കാശിനാഥന്. നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയുടെ പ്രത്യേകചുമതലയുണ്ടായിരുന്നു.

പുതിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില് ആര്എസ്എസ് പ്രവര്ത്തകന് ധര്മ്മരാജും യുവമോര്ച്ച മുന് സംസ്ഥാന പ്രസിഡന്റ് സുനില് നായിക്കും കാറില് മൂന്നരക്കോടിയുണ്ടായിരുന്നെന്ന് കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. യുവമോര്ച്ച മുന് ട്രഷററായ സുനില് നായിക്കാണ് ധര്മ്മജന് വഴി പണം കൊടുത്തയച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നാണ് പണം വന്നതെന്നും വ്യക്തമായി.

തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴല്പ്പണമാണ് കൊടകരയില് വച്ച് ഒരു സംഘം തട്ടിയെടുത്തത്. എന്നാല് ഭൂമി ഇടപാടിന് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷവും കാറും തട്ടിയെടുത്തുവെന്നായിരുന്നു ധര്മരാജിന്റെ പരാതി. എന്നാല് പ്രതികളില് നിന്ന് ഒരുകോടിയോളം കണ്ടെടുത്തതോടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു.




Credits Kerala || Deshabhimani ​Online ​News https://ift.tt/3vfBRsS

Comments

Archive

Contact Form

Send