മന്ത്രി ആൻ്റണി രാജുവിന്റെ ആദ്യ സന്ദർശനം ദുരിതാശ്വാസ കേന്ദ്രങ്ങളിൽ
തിരുവനന്തപുരം > മന്ത്രിയായി ചുമതലയേറ്റ ആൻ്റണി രാജു നേരേ എത്തിയത് തിരുവനന്തപുരം മണ്ഡലത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ. തീരപ്രദേശത്തെ പൂന്തുറ, ബീമാപള്ളി, വലിയതുറ, കൊച്ചു തോപ്പ്, കണ്ണാന്തുറ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിച്ച് അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിന് സബ് കലക്ടർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ വാക്സിനേഷൻ എത്രയും വേഗം കൂടുതൽ ആളുകളിൽ എത്തിക്കാൻ ആവശ്യമായ കർമ്മപദ്ധതി ആസൂത്രണം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൗൺസിലർമാർ, ഇടവക വികാരിമാർ, ഇടവക/ജമാഅത്ത് കൗൺസിൽ ഭാരവാഹികൾ, തഹസീൽദാർ, വില്ലേജ് ഓഫീസർ, ആരോഗ്യ പ്രവർത്തകർ, വാർഡ് ജാഗ്രത സമിതി അംഗങ്ങൾ എന്നിവരും സന്ദർശന സമയത്ത് ഉണ്ടായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/341eqHC
Comments