മുടവൻമുകൾ സമര പോരാളി നേശമ്മ നിര്യാതയായി

പേരൂർക്കട > എകെജിക്കൊപ്പം മുടവൻമുകൾ സമരത്തിൽ പങ്കെടുത്ത കുടപ്പനക്കുന്ന് ജയപ്രകാശ് ലെയിൻ പുല്ലുകുളത്ത് നേശമ്മ (91) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്തെതുടർന്ന് വ്യഴാഴ്ച്ച രാത്രിയായിരുന്നു അന്ത്യം.

രാജകുടുംബം കൈവശം വെച്ചിരുന്ന മുടവന്മുകളിലെ മിച്ചഭൂമി പാവങ്ങൾക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് 1970 മെയ് 25 ന് കർഷക സമരം ആരംഭിച്ചപ്പോൾ സമര നായകൻ എ കെ ജി ക്കൊപ്പം സമരത്തിൽ പങ്കാളിയായി. തുടർന്ന് കർഷക തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായി. കർഷകസമരങ്ങളിൽ സ്ഥിരം സാനിധ്യമായിരുന്നു. മരണം വരെയും ഇടതു സഹയാത്രികയായിരുന്നു.

മകൻ :തമ്പി , മരുമകൾ: വി കെ വസന്ത.സിപിഐ എം പേരൂർക്കട ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ,

വി കെ പ്രശാന്ത് എംഎൽഎ, ലോക്കൽ സെക്രട്ടറി എ അജ്മൽ ഖാൻ, വാർഡ് കൗൺസിലർ എസ് ജയചന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fvCxoA

Comments

Archive

Contact Form

Send