ബിജെപിയെ വീഴ്‌ത്തി ബംഗാള്‍ ; വർധിച്ച ഭൂരിപക്ഷത്തോടെ തൃണമൂൽ

ബിജെപിയുടെ കടുത്ത വർഗീയ അജൻഡ തള്ളി ബംഗാൾ ജനത വർധിച്ച ഭൂരിപക്ഷത്തോടെ തൃണമൂൽ കോൺഗ്രസിനെ അധികാരത്തിലേറ്റി. തുടർച്ചയായി മൂന്നാം തവണയാണ് തൃണമൂൽ ജയിക്കുന്നത്. ഈ തിളക്കമാർന്ന വിജയത്തിലും അതിന് നേതൃത്വം നൽകിയ മമത ബാനർജി നന്ദിഗ്രാമിൽ പരാജയപ്പെട്ടു.
ബിജെപിയുടെ സുവേന്ദു അധികാരിയോട് 1622 വോട്ടിനാണ് പരാജയം. റീകൗണ്ടിങ് ആവശ്യപ്പെട്ട് തൃണമൂല് രംഗത്തെത്തി. തൃണമൂലിൽ പ്രമുഖനേതാവും മന്ത്രിയുമായിരുന്ന സുവേന്ദു ബിജെപിയിൽ ചേർന്നതോടെ അയാളെ വെല്ലുവിളിച്ചാണ് സ്വന്തം തട്ടകമായ ഭവാനിപ്പുർ ഉപേക്ഷിച്ച് മമത അവിടെ മത്സരിക്കാനെത്തിയത്. ഫലം മാറിയും മറിഞ്ഞും ആദ്യം 1200 വോട്ടിന് മമത ജയിച്ചതായി വാർത്ത പരന്നെങ്കിലും പിന്നീട് അത് തിരുത്തിയാണ് സുവേന്ദുവിന്റെ ജയം പ്രഖ്യാപിച്ചത്.
292 സീറ്റിൽ അവസാന റിപ്പോർട്ടുകളനുസരിച്ച് 215 ഇടത്ത് തൃണമൂൽവിജയം ഉറപ്പിച്ചു. 2016നേക്കാൾ നാല് സീറ്റ് കൂടുതൽ നേടി. കടുത്ത ധ്രുവീകരണത്തിൽ ഇടതു സംയുക്തമുന്നണിക്ക് ഒരു സീറ്റും നേടാൻ കഴിഞ്ഞില്ല.
ബിജെപിയും തെര.കമീഷനും ഒത്തുകളിച്ചെന്ന് പ്രശാന്ത് കിഷോര്
കേന്ദ്രംഭരിക്കുന്ന ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനും ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒത്തുകളിച്ചെന്ന് തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുത്ത പ്രചാരണവിദഗ്ധൻ പ്രശാന്ത് കിഷോർ. ബിജെപിക്കുവേണ്ടി കമീഷൻ പക്ഷപാതപരമായി പെരുമാറിയെന്നും അമിത് ഷാ അടക്കമുള്ളവർക്ക് തെരഞ്ഞെടുപ്പു കമീഷൻ വിവരങ്ങൾ കൈമാറിയെന്നും പ്രശാന്ത് കിഷോർ ആരോപിച്ചു.
Credits National || Deshabhimani Online News https://ift.tt/3gXSYuW
Comments